മലപ്പുറത്ത് മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; മൃതദേഹം ഉടന്‍ വിട്ടു നല്‍കും


മലപ്പുറം: ചികിത്സക്കിടെ മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കീഴാറ്റൂര്‍ സ്വദേശി വീരാന്‍ കുട്ടിക്കാണ് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മരണപ്പെട്ട ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വീരാന്‍കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കോവിഡിനു പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും പറയുന്നു.
അവസാനം നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതമുണ്ടായിരുന്നതായും പറയുന്നുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോവിഡിന്റെ ഒരു പരിശോധനാഫലം കൂടി വരാനുണ്ടായിരുന്നു.

ഏപ്രില്‍ രണ്ടിനാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഏതുവിധത്തിലാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്ന് പകര്‍ന്നതാവാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

SHARE