കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ ഇത് 84,186 ആണ്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,007 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 91 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയര്‍ന്നു. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ചൈനയില്‍ ആകെ 83,036 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.