കോഴിക്കോട് ഇന്ന് 50 പേര്‍ക്ക് കോവിഡ്; 35 പേര്‍ക്കും സമ്പര്‍ക്കം വഴി


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേര്‍ കൂടി കൊവിഡ് പേസിറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.

ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 201 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സിയിലും 53 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.സിയിലും 27 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 4 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.

ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശ്ശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും, രണ്ട് മലപ്പുറം സ്വദേശികളും ചികിത്സയിലാണ്.

SHARE