കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ്; ജില്ലയില്‍ ആശങ്ക


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളേജിലെ നഴ്‌സിന് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

രണ്ട് ദിവസം മുമ്പ് നഴ്‌സ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. ഇതോടെ നഴ്‌സിന് രോഗം സ്ഥിരീകരിച്ചത് അതി ഗൗരവത്തോടെയാണ് ആശുപത്രി അധികൃതര്‍ കാണുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേ സമയം കോഴിക്കോട് ജില്ലയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

SHARE