സമൂഹ വ്യാപനമുണ്ടായാല്‍ ഏറ്റവും രൂക്ഷമാവുക കേരളത്തില്‍; ജനസാന്ദ്രത തിരിച്ചടിയാകും


തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയടക്കമുള്ള സ്ഥലങ്ങളില്‍ സാമൂഹ്യ വ്യാപനമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. സമൂഹവ്യാപനമുണ്ടായാല്‍ കേരളം വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും ഓര്‍മിപ്പിക്കുന്നു. മറ്റേത് സംസ്ഥാനങ്ങളേക്കാളും ജനസാന്ദ്രത കൂടുതലാണ് കേരളത്തില്‍. അതുകൊണ്ടു തന്നെ മറ്റിടങ്ങളിലെ സാമൂഹിക വ്യാപനം പോലെയായിരിക്കില്ല കേരളത്തില്‍ കാണുക. കൂടുതല്‍ അപകടകരമായ രീതിയിലേക്ക് അത് വളരും.

കോവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചാല്‍ നിലവിലുളള ആരോഗ്യപ്രവര്‍ത്തകരെ തികയാത്ത അവസ്ഥ വരും. അതിനാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു കൂടുതല്‍ ഉറപ്പു വരുത്തേണ്ടതായി വരും.

മരണ നിരക്കിന്റെ കാര്യത്തിലായാലും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.