സംസ്ഥാനത്ത് ഉന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേര് ആരോഗ്യപ്രവര്‍ത്തകര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന്മാര് കേരളത്തിന് പുറത്തുനിന്ന് ട്രെയിന്‍ എത്തിയവരാണ്. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരെ കൂടാതെ സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോടിന് പുറമെ കണ്ണൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 127 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 29150 പേര് നിരീക്ഷണത്തില്‍ ഉണ്ട്. 28804 പേര് വീടുകളിലും 346 പേര് ആശുപത്രികളിലുമാണ് ഉള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20801 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19998 പേര്‍ക്ക് രോഗ ബാധയില്ല.