സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളാണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നിന്നും 274 പേര്‍ക്കും ( 2 പേര്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ 167 പേര്‍ക്കും, കാസറഗോഡ് ജില്ലയില്‍ നിന്നും 128 പേര്‍ക്കും,എറണാകുളം ജില്ലയില്‍ നിന്നും 120 പേര്‍ക്കും,ആലപ്പുഴ ജില്ലയില്‍ നിന്നും 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നും 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 61 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നും 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും 41 പേര്‍ക്കും, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നും 39 പേര്‍ക്കുവീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നും 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നും 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നും 14 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

SHARE