കോവിഡിനെതിരെ കോട്ടകെട്ടി മലപ്പുറം; ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളും രോഗമുക്തി നേടി


മലപ്പുറം: കോവിഡിനെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളും രോഗമുക്തി നേടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് രോഗമുക്തി നേടിയത്.

അഞ്ച് പേര്‍ ഇന്ന് രാവിലെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ഇവര്‍ നന്ദി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സിലാണ് രോഗമുക്തരായവരെ വീടുകളിലെത്തിച്ചത്.

ജില്ലയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 20 പേരില്‍ പത്തൊന്‍പത് പേരും രോഗവിമുക്തരായത് ആരോഗ്യവകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരണപ്പെട്ടത്.

SHARE