കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു


കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധനഫലം ഇന്ന് ലഭിക്കും. ഹൃദായാഘാതമാണ് മരണകാരണമെന്ന് കാസര്‍കോട് ഡിഎംഒ അറിയിച്ചു.

SHARE