കാസര്‍കോട്: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടരുന്നതിനിടെ കാസര്‍കോട് നിന്നും ആശ്വാസ വാര്‍ത്ത. ജില്ലയില്‍ ചികില്‍സയിലുണ്ടായിരുന്ന 15 രോഗികള്‍ക്ക് കോവിഡ് രോഗം മാറി. ജനറല്‍ ആശുപത്രി- 6, ജില്ലാ ആശുപത്രി- 3, പരിയാരം മെഡി. കോളജ് 6 എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് രോഗം ഭേദമായത്.
ജില്ലയില്‍ ഇനി 138 പേരാണ് ഇനി ചികില്‍സയിലുളളത്. 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ നെഗറ്റീവ് ഫലം പ്രതീക്ഷിക്കുന്നതായി ഡിഎംഒ പറഞ്ഞു.
ഇതനിടെ കണ്ണൂരില്‍ ഒരു വീട്ടിലെ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തോടൊപ്പം സ്രവപരിശോധന നടത്താനാണ് തീരുമാനം.