കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ്; 30ലേറെ ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശം

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് കോവിഡ് ബാധിച്ചത്. ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥന്റെ ബ്ലഡ് സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതേ തുടര്‍ന്ന് മുപ്പതിലേറെ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.

വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത് എന്നാണ് നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.