കണ്ണൂരില്‍ മരിച്ച 24കാരന് കോവിഡ്


കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കരിയാട് പുതിയ റോഡില്‍ കിഴക്കേടത്ത് മീത്തല്‍ സലീഖാണ് (24) മരിച്ചത്. ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍.

മെയ് 13ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു സലീഖ്. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും അധികൃതരുമായി ബന്ധപ്പെട്ടില്ലെന്ന് പരാതിയുണ്ട്. രോഗം കലശലായപ്പോഴാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

SHARE