കോവിഡ്19; കണ്ണൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു


കണ്ണൂര്‍: കോവിഡ് ബാധിച്ച് മലയാളി യുവാവ് സഊദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് 10നാണ് സഊദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.

SHARE