കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിക്ക് കോവിഡ്


ജയ്പൂര്‍: കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

”രോഗലക്ഷണങ്ങള്‍ കാണിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, ശ്വാസതടസ്സവും നേരിയ പനിയും ഉണ്ട്. ഇപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ചികിത്സയിലാണ്,”.

സ്വന്തം പാര്‍ലിമെന്ററി മണ്ഡലമായ ജയ്‌സാല്‍മീറില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി നിരവധി സഥലനാണ് സന്ദര്‍ശിക്കുകയും പലരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ് അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് വൈറസ് ബാധ പടര്‍ന്നത് എന്ന കാര്യം വ്യക്തമെല്ല

SHARE