24 മണിക്കൂറിനിടെ രാജ്യത്ത് 3722 കോവിഡ് കേസുകള്‍; 134 മരണം


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3722 പുതിയ കോവിഡ് 19 കേസുകള്‍. 134 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 78,000 കടന്നു. ഇതുവരെ 78,003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 49,219 പേര്‍ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയിലാണ്. 26, 234 പേര്‍ രോഗമുക്തരായി. 2549 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നു രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 25,922 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചിരിക്കുന്നത്.

SHARE