ലോകത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്


ന്യൂഡല്‍ഹി: ആശങ്കക്ക് വിരാമമില്ലാതെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,05,613 ആയി. രോഗം ബാധിച്ചവരില്‍ 150,161 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 8,944 പേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. യു.എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്.

അതേസമയം, 24 മണിക്കൂറിനിടെ 3493 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

SHARE