കോവിഡ് ആശങ്ക തീരാതെ രാജ്യം; ഒറ്റ ദിവസത്തെ കേസുകള്‍ 9,996, മരണം 357


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചായായ ഒമ്പതാം ദിവസവും 9,000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 9,996 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു. ബുധനാഴ്ച 357 പേര്‍ മരിച്ചു. 8,102 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മരണം റിപ്പേര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. 3483 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. മഹരാഷ്ട്രക്ക് പുറമെ ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.

SHARE