രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു, ആകെ മരണം 652


രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു. 20471 പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 15859 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 49 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 652 ആയി. രോഗം ഭേദമായവവരുടെ എണ്ണം 3960 ആണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചുപൂട്ടി.

അതേസമയം, ഒരു ലക്ഷം പരിശോധനക്കിറ്റുകള്‍ ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദാക്കി. പകരം ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ഓര്‍ഡര്‍ കൊടുത്തു.

SHARE