ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 559 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 40 മരണങ്ങളാണ്. 1540 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 17656 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2841 പേര് രോഗമുക്തരായി. നിലവില്‍ 14255 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ ആറുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഉള്ളവരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്ന് വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം പിടിപെട്ടതുമാണ്. 21 പേര് ഇന്ന് രോഗമുക്തരായി.