ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 52,050 കോവിഡ് കേസുകള്‍. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ പതിനെട്ടര ലക്ഷം കവിഞ്ഞു. 18,55,745 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം 803 മരണമാണ് രാജ്യത്തുണ്ടായത്. ആകെ മരണം 38,938 ആയി.
5.86 ലക്ഷം ആക്ടിവ് കൊറോണാ കേസുകളാണുള്ളത്. 12.30 ലക്ഷം പേര്‍ രോഗമുക്തി നേടി. 66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.