രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ആശങ്കാജനകമായ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 14,35,453 ആയി.
ഇന്നലെ മാത്രം 708 പേര് കോവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് ആകെ മരിച്ചവരുടെ എണ്ണം 32,771 ആയി ഉയര്‍ന്നു. രാജ്യത്ത് 4,85,114 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 9,17,568 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. കോവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ലോക്ഡൗണ്‍ മൂന്നാംഘട്ട ഇളവുകള്‍ എങ്ങനെ വേണമെന്നത് ചര്‍ച്ചയാകും.
മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയര്‍ന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.