കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ അരലക്ഷത്തിനടുത്ത്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 740 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവില്‍ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 8,17,209 പേര്‍ ഇതുവരെ പൂര്‍ണമായും രോഗമുക്തി നേടി.

രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകള്‍ പരിശോധിച്ചു.

കോവിഡ് കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടക്കുകയാണ്. തമിഴ്‌നാട്ടില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നു. കര്‍ണാടകയില്‍ 80,000ത്തിലേറെ രോഗികളുണ്ട്.

SHARE