രാജ്യത്ത് 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ്; 671 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 34,884 പേര്‍ക്ക്. ഇന്നലെ മാത്രം 671 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 10.38 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 26,273 പേര്‍ മരിച്ചു. 6.53 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.58 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.61 ലക്ഷം പേരുടെ സാംപിളാണ് ഇന്നലെ പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 1.34 കോടി ജനങ്ങളുടെ സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക എന്നിങ്ങനെ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ പുതുതായി 8,308 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2.92 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ 258 പേര്‍ കൂടി മരിച്ചതോടെ ആകെ 11,452 ആയി മരണനിരക്ക്. 1.20 ലക്ഷം ജനങ്ങളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 54.81 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

SHARE