24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് കോവിഡ്; രാജ്യത്ത് ആകെ ബാധിതര്‍ ആറ് ലക്ഷം കടന്നു


രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്.

6,04,641 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി.

17,834 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് മരണങ്ങള്‍ 8000 കടന്നു. 1,80,298 പേര്‍ക്ക് മഹാരാഷ്ട്രയില്‍ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു.

89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2803 പേരാണ് മരിച്ചത്.

33,232 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 2803 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ 718 ഉം പശ്ചിമബംഗാളില്‍ 683 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

കേരളത്തില്‍ 4593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2132 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 25 മരണം റിപ്പോര്‍ട്ട് ചെയ്തു.

SHARE