രാജ്യത്ത് 24 മണിക്കൂറിനിടെ 445 മരണം; കോവിഡ് മരണത്തിലെ ഒറ്റ ദിവസത്തെ റെക്കോര്‍ഡ്


ഇന്ത്യയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ് കേസുകളും 445 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,25,282 ആയി. 13,699 ആണ് ആകെ കൊവിഡ് മരണങ്ങള്‍.

രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആയപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 2,37,195 ആയി. 24 മണിക്കൂറിനിടെ 9440 പേര്‍ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 55.77 ശതമാനമായി ഉയര്‍ന്നു.

പുതിയ കേസുകളുടെ 63.44 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 9402 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

SHARE