റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് പേര് കൂടി മരിച്ചു. മദീനയിലും ജിദ്ദയിലുമായി രണ്ടുപേര്‍ വീതം ആണ് മരിച്ചത്. നാലുപേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് മൊത്തം എട്ടുപേര്‍ മരിച്ചു. നേരത്തെ രണ്ട് വിദേശികള്‍ മദീനയിലും ഒരു വിദേശി മക്കയിലും ഒരു സ്വദേശി റിയാദിലും മരിച്ചിരുന്നു. മരിച്ച എട്ടുപേരില്‍ ഏഴും വിദേശികളാണ്.
ഇന്ന് പുതുതായി 96 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1299 ആയി. രോഗമുക്തരുടെ എണ്ണം 66 ആയി.
പുതിയ കേസുകളില്‍ 28 പേര് കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരാണ്. ബാക്കി 68 പേര്‍ക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് പകര്‍ന്നതാണ്.