കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴയും തടവും സഊദിയില്‍ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 562

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പുതുതായി 51 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ സഊദിയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 562 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗനിര്‍ണ്ണയം നടത്തിയവരില്‍ 26 പേര്‍ വിദേശങ്ങളില്‍ നിന്ന് വന്നവരാണ്. ബാക്കി 25 പേര്‍ക്ക് രോഗബാധിതരുമായുള്ള സന്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. റിയാദ് 18 , മക്ക 12 , തായിഫ് 6 , ബിഷ 5 , ദമ്മാം 3 , ഖത്തീഫ് 3 , ജിസാന്‍ 2 , ഖുന്‍ഫുദ 1 , നജ്റാന്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 19 പേര്‍ക്ക് ഇതിനകം രോഗം പൂര്‍ണ്ണമായും ഭേദമായി. രണ്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം കൊറോണ ബാധ കണ്ടെത്തിയത് സഊദിയിലായി.

ശക്തമായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെങ്ങും ഇന്ന് മുതല്‍ മൂന്ന് ആഴ്ചത്തേക്ക് രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെ നീണ്ടുനില്‍ക്കുന്നതാണ് കര്‍ഫ്യൂ.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ പതിനായിരം റിയാലും , രണ്ടാം തവണ ഇരുപതിനായിരം റിയാലും പിഴയും മൂന്നാം തവണ ഇരുപത് ദിവസത്തെ തടവുമാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE