അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ കോവിഡ് 19 കൊറോണ വൈറസ് ബാധയേറ്റ രണ്ട് പേര് മരിച്ചു . മദീനയിലാണ് രണ്ട് വിദേശികള്‍ മരിച്ചത് . ഇന്ന് 110 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ സഊദിയില്‍ 1563 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു . ഇതുവരെ 165 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു .റിയാദ് 33 , ജിദ്ദ 29 , മക്ക 20 , ഖത്തീഫ് 7 , അല്‍ഖോബാര്‍ 4 , ദമ്മാം 3 , മദീന 3 ,ഹൊഫൂഫ് 2 , ദഹ്റാന്‍ 2 , ജിസാന്‍ 2 , അല്ബദയ്യ 1 , അബഹ 1 , ഖമീസ് മുശൈത്ത് 1 ,അല്‍ഖര്‍ജ് 1 , രാസ്തനൂറ 1 എന്നിവിടങ്ങളിലാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് .
പതിനാല് ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രണ്ടായിരത്തി അഞ്ഞൂറ് പേര് ഇന്ന് വീടുകളിലേക്ക് മടങ്ങി . ഇവര്‍ക്കാര്‍ക്കും രോഗബാധ കണ്ടെത്താത്ത സാഹചര്യത്തിലാണ് സ്വന്തം വീടുകളിലേക്ക് പോകാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത് .
കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ രോഗബാധ പടരാതിരിക്കാന്‍ സഊദി കൈകൊണ്ട മുന്‍കരുതല്‍ നടപടികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതും രോഗ ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും നിയന്ത്രണങ്ങളില്‍ സ്വദേശികളുടെയും വിദേശികളുടെയും സഹകരണമാണ് തെളിയിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു . മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ രാജ്യത്തെ ജനത അതീവ ജാഗ്രത പാലിക്കുന്നുണ്ട് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമ്പത് ദിവസമായി തുടങ്ങിയ കര്‍ഫ്യൂ തുടരുകയാണ് .പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പെടുത്തി. റിയാദ് , ജിദ്ദ എന്നിവിടങ്ങളില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഫ്യൂ ആണുള്ളത്. മറ്റു ഭാഗങ്ങളില്‍ പതിനൊന്നു മണിക്കൂറാണ് കര്‍ഫ്യൂ . മുന്‍കരുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍