ന്യൂഡല്‍ഹി: കോവിഡ്19ന്റെ സാഹചര്യത്തില്‍ റമസാന്‍ മാസത്തില്‍ പാലിക്കേണ്ട സുരക്ഷയെ വിശദീകരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. റമസാനില്‍ മുസ്ലിംകള് വീടുകളില്‍ നിന്ന് പ്രാര്‍ഥന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികളിലോ പെരുന്നാള്‍ പ്രമാണിച്ച് ഈദ് ഗാഹുകളിലോ പോവുന്നതില്‍ നിന്ന് മുസ്ലിംകള് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രമാണിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി മസ്ജിദുകളില്‍ പ്രാര്‍ഥന നിയന്ത്രിച്ചിരുന്നു. മൂന്നു വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി പ്രത്യേക പ്രാര്‍ഥന നടന്നിട്ടില്ല.