കേരളത്തില്‍ വിദേശിയടക്കം രണ്ടുപേര്‍ക്കുകൂടി കൊറോണ ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കല റിസോര്‍ട്ടില്‍ താമസിക്കുന്ന ഇറ്റാലിക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗബാധിതരുടെ എണ്ണം 19 ആയി.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദേശിക്ക് കോവിഡ്19 സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ 5468 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 69 പേര്‍ അഡ്മിറ്റായി. 1715സാമ്പിളുകള്‍ പരിശോനനക്കയച്ചു. 1132 ഫലങ്ങളും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ ലഭ്യമായിട്ടില്ല.