രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കവിഞ്ഞു


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ബുധനാഴ്ച മാത്രം 300 ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളായി ബുധനാഴ്ച കോവിഡ് കണ്ടെത്തിയത്.

സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് ഇതുവരെ 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ അല്‍വാറില്‍ വ്യാഴാഴ്ച ഒരാള്‍ മരിച്ചു. 89 വയസുള്ളയാളാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ലഡാക്കില്‍ രണ്ടുപേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാര്‍ഗിലിലെ സന്‍ജാക് ഗ്രാമത്തിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഗ്രാമത്തിലെ ജനങ്ങള്‍ 15 ദിവസമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

SHARE