ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അയ്യായിരത്തോടടുത്ത്; 24 മണിക്കൂറിനിടെ 704 പേര്‍ക്ക് രോഗം


ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായിരം കടന്നു. 4,778 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 136 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 375 പേര്‍ രോഗത്തെ അതിജീവിച്ചു.

രാജ്യത്ത് അഞ്ച് ദിസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 49 ശതമാനം വര്‍ധനയുണ്ടായി. മാര്‍ച്ച് 10നും 20നും ഇടക്കുള്ള 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണം 50ല്‍ നിന്ന് 196 ആയി. 25 ആയപ്പോള്‍ അത് 606ഉം 31ന് 1,397ഉം ആയി. ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ അത് 3,072 ആയി ഉയര്‍ന്നു.

അതേസമയം, കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരില്‍ 63 ശതമാനവും 60ന് മുകളില്‍ പ്രായമുള്ളവരാണ്. മരിച്ചവരില്‍ 73 ശതമാനം പുരുഷന്‍മാരും 27 ശതമാനം സ്ത്രീകളും ആണ്. 30 ശതമാനം പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.