അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ക്ക കോവിഡ് ഉണ്ടെന്നു കരുതി മറ്റുള്ളവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലെന്ന് പഠനം. കോവിഡ് പോസിറ്റീവ് ആയ അംഗമുളള 80-90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നു ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പഠനം വ്യക്തമാക്കുന്നു.
കുടുംബാംഗങ്ങളില്‍ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാവാം കാരണമെന്നു ഡയറക്ടര്‍ ദിലീപ് മാവ് ലങ്കര്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്കെല്ലാം കോവിഡ് ബാധയുണ്ടായ സംഭവങ്ങളുടെ എണ്ണം കുറവാണ് (10- 15%) എന്നും പഠനം അവകാശപ്പെടുന്നു. പല വീടുകളിലും ഇത് 5- 10% മാത്രമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് പഠനത്തില്‍ ഇത് 8% ആണ്.
ഒരു വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനത്തെപ്പറ്റി ലോകമെമ്പാടുമായി പ്രസിദ്ധീകരിക്കപ്പെട്ട 13 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഓക്സ്ഫഡ് ക്വാര്‍ട്ടര്‍ലി ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചു.
ഓരോ വ്യക്തിക്കുമുള്ള പ്രതിരോധശേഷി വ്യത്യസ്തമാണ്. വീടിനുള്ളില്‍ ഒരാള്‍ക്കു കോവിഡ് ബാധയുണ്ടായാല്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ മൂന്നുമുതല്‍ അഞ്ചുവരെ ദിവസം എടുക്കാം.
ഈ സമയം കുടുംബാംഗങ്ങള്‍ പരസ്പരം ഇടപഴകുന്നു. എന്നിട്ടും എല്ലാവര്ക്കും കോവിഡ് ബാധയുണ്ടാകുന്നില്ല. വലിയൊരു ശതമാനം ആളുകള്‍ക്കും ആര്‍ജിത പ്രതിരോധശേഷി ലഭിക്കുന്നതാണു കാരണം- മാവ് ലങ്കര്‍ ചൂണ്ടിക്കാട്ടി.