കോവിഡ്19; കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു


കണ്ണൂര്‍: കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. കോളയാട് കൊളത്തായില്‍ പടിഞ്ഞാറേക്കരമ്മല്‍ ടി.സി. അബൂബക്കറിന്റെയും ആയിഷയുടെയും മകന്‍ ഹാരിസ് (36) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ ജസ്മിന. മക്കള്‍: മുഹമ്മദ് ഇജാന്‍, ഷെയ്ക് ഫാത്തിമ. സഹോദരങ്ങള്‍: നിസാര്‍, ഷാനവാസ്.