പ്രവാസികളുമായി രണ്ടു വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി കേരളത്തിലെത്തുന്നു. ബഹ്‌റൈനില്‍ നിന്നുള്ള വിമാനം കരിപ്പൂരിലേക്കും ദുബൈയില്‍ നിന്നുള്ള വിമാനം കൊച്ചിയിലേക്കുമാണ് എത്തുന്നത്.

രാത്രി 11.20ന് 184 യാത്രക്കാരുമായാണ് ബഹ്‌റിനില്‍ നിന്നുള്ള വിമാനം എത്തുന്നത്. രാത്രി 8.10നാണ് ദുബെയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനമെത്തുന്നത്.

SHARE