ഗുജറാത്തില്‍ കോവിഡ് രൂക്ഷം; 41 മരണം, അഹമ്മദാബാദില്‍ ഓരോ 24 മിനിറ്റിലും ഓരോ കേസുകള്‍


അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ 163 പുതിയ കോവിഡ്19 കേസുകള്‍ കണ്ടെത്തി. ഇതില്‍ 95 പേരും ദേശീയ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ള അഹമ്മദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ്. ഗുജറാത്തിലെ കോവിഡ്19 പോസിറ്റീവ് കേസുകളില്‍ 59 ശതമാനവും ജില്ലയിലാണ്.

ഗുജറാത്തില്‍ ഇന്ന് പുതിയതായി 78 പേരുടെ പരിശോധനാഫലങ്ങളാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1099 ആയി. ഇതില്‍ 41 പേര്‍ മരിച്ചു.

SHARE