കോവിഡില്‍ വിറച്ച് ലോകം; മരണം 5374 ആയി അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ ഇതിനോടകം 40 പേരാണ് മരിച്ചിട്ടുള്ളത്. വൈറസ് വ്യാപനത്തെ നേരിടുന്നതിനായി 5,000 കോടി യു.എസ് ഡോളര്‍ സഹായമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. രോഗത്തെ ചെറുക്കാന്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌പെയിനില്‍ ഇതുവരെ 120 പേര്‍ മരിച്ചു. അടുത്ത 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ സ്‌പെയിന്‍ അന്തിമതീരുമാനമെടുക്കും.

SHARE