ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്ന് ഓഫീസ് അടച്ച് പൂട്ടി സീല് ചെയ്തു. രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ പത്ത് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 294 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തി 36 ആയിരം കടന്നു. 2,36,657 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണം 6642 ആയി ഉയര്‍ന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയില്‍ ഇതുവരെ 2,36,657 രോഗികളാണുള്ളത്. ഇതില്‍ 8944 പേരാണ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
ഇന്ത്യയ്ക്ക് മുന്നിലുള്ള അമേരിക്കയില്‍ 17,121 പേരാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാമത് ബ്രസീലാണ്. 8318 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇറ്റലിയില്‍ രോഗബാധിതരുടെ ആകെ എണ്ണം 2,34,531 ആണ്. ഇറ്റലിയില്‍ 316 പേര്‍ മാത്രമാണ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.