വാഷിങ്ടണ്‍: എബോള ചികിത്സക്കായി വികസിപ്പിച്ചെടുത്ത മരുന്നായ റെംഡെസിവിര്‍ കൊറോണയെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചു.
പരിശോധനയുടെ മുഴുവന്‍ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല, പക്ഷേ സ്ഥിരീകരിച്ചാല്‍ ഇത് ഒരു അതിശയകരമായ ഫലമാകുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു, അതേ സമയം ഇത് രോഗത്തിന് ഒരു ‘മാജിക് ബുള്ളറ്റ്’ അല്ലെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി.
എബോള ചികിത്സക്കായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്. ആന്റിവൈറലായ റെംഡെസിവിര്‍ സെല്ലുകള്‍ക്കുള്ളില്‍ വൈറസിന്റെ എന്‍സൈമിനെ അക്രമിച്ചുക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ 30 ശതമാനം വേഗത്തില്‍ രോഗികള്‍ സുഖംപ്രാപിച്ചതായി കണ്ടെത്തി.
രോഗത്തില്‍ നിന്ന് സുഖംപ്രാപിക്കുന്നതിന്റെ സമയം കുറക്കുന്നതിലൂടെ വ്യക്തമായ ഫലം ഇതുണ്ടാക്കുന്നുവെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
1980 കളില്‍ എച്ച്ഐവിക്കെതിരെ മിതമായ വിജയത്തോടെ പ്രവര്‍ത്തിച്ച ആദ്യത്തെ റിട്രോവൈറലുകളുമായി ഫൗസി ഈ കണ്ടെത്തലിനെ ഉപമിച്ചു. യുഎസ്,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് പരിശോധന നടത്തിയത്.
എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ഒരു ചെറിയ പഠനത്തിലും റെംഡെസിവിര്‍ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേ സമയം ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം രോഗം ആദ്യമായി കണ്ടെത്തിയ രോഗികളില്‍ പരിമിതമായ ഫലങ്ങള്‍ കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. പുതിയ പഠനം സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.