കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി വന്‍ തുക ആവശ്യപ്പെട്ട് ഡിജിപി. പൊലീസുകാര്‍ക്ക് റിസ്ക് അലവന്‍സും ഫീഡിങ് ചാര്‍ജും നല്കാന് 125 കോടി രൂപയാണ് ഡിജിപി ആവശ്യപ്പെത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഡിജിപി കത്ത് നല്കി.
ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിംഗ് ചാര്‍ജും 300 രൂപ വീതം റിസ്ക് അലവന്‍സും നല്‍കണമെന്നാണ് ആവശ്യം. ദുരിതാശ്വാസ നിധിയില്‍ നിന്നോ മറ്റേതെങ്കിലും ഫണ്ടില്‍ നിന്നോ തുക അനുവദിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
അതേസമയം, ഡിജിപിയുടെ ആവശ്യത്തെ ധനവകുപ്പ് എതിര്‍ത്തു. നയപരമായ തീരുമാനമില്ലാതെ തുക അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.