ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മരിച്ച രാജു. ഇതോടെ ദില്ലിയില്‍ രോഗബാധിതരായി മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം സങ്കീര്‍ണമാകുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയില്‍ ഏഴുപത്തിനായിരം കടന്നു. ഇതുവരെ 70390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ ഇതുവരെ 2365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയില്‍ രോഗവ്യാപനതോത് കണ്ടെത്താന്‍ സെറോളജിക്കല്‍ സര്‍വേ തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ ആറിന് സര്‍വേ പൂര്‍ത്തിയാക്കും. ഇരുപതിനായിരം സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.

SHARE