ലകനൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോര്‍ട്ട്. ‘യോഗിയുടെ ഹനുമാന്’ എന്നറിയപ്പെട്ടിരുന്ന ഇയാള്‍ യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. മുന്‍പ്, ഇദ്ദേഹത്തിന്റെ മാതാവും സഹോദരിയും കൊവിഡ് ബാധയേറ്റാണ് മരണപ്പെട്ടത്.
തബ്ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ കുപ്രസിദ്ധനായ അജ്ജുവിന് ജൂലായ് 19നാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹം അസുഖം മാറാന്‍ പൂജകള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അജ്ജു പാരിതോഷികം പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവരും റോഹിംഗ്യന്‍ അഭയാര്‍ഥികളും അടങ്ങുന്ന മുസ്ലിങ്ങള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തബ്ലീഗി ജമാഅത്ത് അംഗങ്ങളെ പിടികൂടുന്നവര്‍ക്ക് ഹിന്ദു യുവ വാഹിനി 11,000 രൂപ നല്‍കുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, പൂജാരിമാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ഇസ്കോണ്‍ ക്ഷേത്രം അടച്ചിരുന്നു. ജന്മാഷ്ടമി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്. ക്ഷേത്രത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് 165 ടെസ്റ്റുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയത്. ഈ ടെസ്റ്റുകളില്‍ 22 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു.