സഊദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


സൗദി: ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ഹബീസ് ഖാനാണ് സൗദി അറേബ്യയിലെ ബുറൈദായില്‍ മരിച്ചത്. ഇന്ന് ഗള്‍ഫില്‍ മരണമടഞ്ഞ രണ്ടാമത്തെയാളാണ് ഹബീസ് ഖാന്‍. ഇന്ന് രാവിലെ കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചിരുന്നു. കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാനാണ് ദുബായില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ദുബായില്‍ ഹോട്ടല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.

ഇതുവരെ 6300 ഇന്ത്യക്കാര്‍ക്കാണ് വിദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഗള്‍ഫില്‍ മാത്രം 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇളവ് അനുവദിച്ചു.

SHARE