അബുദാബിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു


അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശി മുരളീധരന്‍ ആണ് മരിച്ചത്. അുദാബിയിലായിരുന്നു അന്ത്യം.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തോളമായി അബുദാബി ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 243 ആയി.