കോളജുകൾ ജൂൺ ഒന്നിന് തുറക്കണമെന്ന് നിർദേശം; അതുവരെ ഓൺലൈൻ ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും റഗുലര്‍ ക്ലാസ് ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താമെന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ലോക്ഡൗണിനു ശേഷം കോളജുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണം.

SHARE