സഹകരിച്ച് മുന്നോട്ടുപോവാന്‍ അമേരിക്ക തയ്യാറാവണമെന്ന് ചൈന


ബീജിങ്: കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാന്‍ ചൈനയും അമേരിക്കയും പരസ്പരം സഹവര്‍ത്തിത്തത്തോടെ മുന്നോട്ട് പോകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. സഹകരിച്ച് മുന്നോട്ട് പോയാല്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടങ്ങളുണ്ടാക്കാമെന്നും സമാധാനപരമായ മുന്നോട്ട് പോക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബീജിങും വാഷിങ്ടണും തമ്മിലെ ബന്ധം കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് വഷളായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും പരസ്പരം വിമര്‍ശിക്കുകയാണ്. ഹോങ് കോങും, മനുഷ്യാവകാശങ്ങളും, വ്യാപാരവും, തായ്വാന് മുകളില്‍ ചൈന അവകാശവാദം ഉന്നയിച്ചതുമെല്ലാം ഇപ്പോഴത്തെ വാക്പോരിന് കാരണമായി.

ഈ സാഹചര്യത്തിലാണ് വാങ് യിയുടെ പ്രസ്താവന. ഇരു രാജ്യങ്ങളും ഒത്തൊരുമിച്ചാണ് മുന്നോട്ട് പോകേണ്ടത്. എന്നാല്‍ മാത്രമേ ഇരു രാജ്യങ്ങളുടെയും, അതേ പോലെ ലോകത്തിന്റെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടൂ. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക വിലയേറിയ സമയം പാഴാക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SHARE