ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഡോ. പൂര്‍ണിമാ നായര്‍ (55) ആണ് മരിച്ചത്. ഡല്‍ഹി മലയാളിയാണ്. സ്കോട്ട്ലന്റിലെ ഡര്‍ഹമിന് അടുത്ത് ബിഷപ് ഓക്ളന്റില് സ്റ്റേഷന് വ്യൂ മെഡിക്കല്‍ സെന്ററിലായിരുന്നു ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒരാഴ്ചയായി ചികിത്സയിലായിരുന്നു പൂര്‍ണിമ. വെന്റിലേറ്ററിലായിരുന്നു. സംസ്ക്കാരം ബ്രിട്ടനില്‍ വച്ച് തന്നെ ആയിരിക്കുമെന്നാണ് വിവരം. ഭര്‍ത്താവ് ശ്ലോക് ബാലുപുരി സന്ദര്‍ലാന്റ് റോയല്‍ ആശുപത്രിയിലെ സീനീയര്‍ സര്‍ജനാണ്. മകന് വരുണ്‍.
ബ്രിട്ടനില്‍ വച്ച് കൊവിഡ് ബാധിച്ച് മരിക്കുന്ന 13ാമത്തെ മലയാളിയാണ് പൂര്‍ണിമ. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ജിപി സെന്റര്‍ ഡോക്ടറും കൂടിയാണ്.