കോവിഡ്19 കാരണം ചികിത്സയിലായിരുന്ന ബ്രിട്ടന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. ഐ.സി.യുവില്‍ മൂന്നു ദിവസം ചെലവഴിച്ചതടക്കം ഒരാഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.
ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടിയെങ്കിലും അദ്ദേഹം സജീവമായി ജോലിയില്‍ പ്രവേശിക്കില്ല. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി ഭവനില്‍ വിശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
55കാരനായ ബോറിസ് ജോണ്‍സനെ കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തി പത്തു ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യം മോശമായ സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.