കോറോണക്ക് രാഷ്ടീയമറിയില്ല; ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അഭയാര്‍ഥി സമൂഹത്തെ തന്നെ ഇല്ലാതാകും!

ലോകത്താകമാനം കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ലോക നേതാക്കള്‍ മുഴുവന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജാഗ്രത പാലിക്കുന്നതിലുള്ള തിരക്കിലാണ്. എന്നാല്‍ ലോകത്തെ വിവിധ രാജ്യാതിര്‍ത്തികളിലായി കഴിയുന്ന അഭയാര്‍ത്ഥിളായ ലക്ഷക്കണക്കിന് മനുഷ്യരുടെ കാര്യം വളരെ അപകടത്തിലായിക്കൊണ്ടിക്കുകയാണ്.

കൊറോണ വൈറസിന് രാഷ്ട്രീയം കളിക്കാനോ വിവേചനം കാണിക്കാനോ കഴിയുകയില്ല എന്നതിനാല്‍ തന്നെ വൈറസ് രോഗം പിടിപെടാനുള്ള ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മേഖലയാണ് എല്ലാംനഷ്ടപ്പെട്ട അഭയാര്‍ത്ഥി ക്യാമ്പുകള്‍.
ലോക നേതാക്കള്‍ അവരുടെ രാജ്യത്തിനുള്ളിലെ പ്രശ്‌നങ്ങളില്‍ ജാഗ്രതരാവുമ്പോള്‍ അവര്‍ക്ക് പുറത്ത് ഒട്ടും സുരക്ഷയില്ലാതെ താമസിക്കുന്നവരെ അവര്‍ ഉപേക്ഷിക്കരുതെന്നാണ്, നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ എഗ്ലാന്‍ഡിന്റെ അപേക്ഷ.

നിലവില്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന ഇറാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളില്‍ തിരക്കേറിയ ജനവാസ കേന്ദ്രങ്ങളില്‍ വൈറസ് ബാധിക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും. യുദ്ധവും കലാപങ്ങളും പ്രക്ഷോഭവും മൂലം ആസ്പത്രികളും ആതുരസേവന മേഖലയും പാടെ തകര്‍ന്ന സിറിയ, യെമന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ വൈറസ് എത്തുമ്പോള്‍ അത്
വന്‍ ആള്‍നാശത്തിലാവും കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ലോക നേതാക്കാള്‍ ഇതിനായീ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണം. ഇനിയും നമ്മള്‍ ജഗ്രതരായില്ലെങ്കില്‍ വലിയ നാശമാവും സംഭവിക്കുക.

അസാധാരണമായ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ആവശ്യമുള്ളക്ക് മുന്നില്‍ മുഖംതിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്നും ്അദ്ദേഹം പറഞ്ഞു.
അതേസമയം, അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ന്റെ ഐക്യരാഷ്ട്ര ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ട്.

സംഘര്‍ഷബാധിത മേഖലയില്‍ നിന്നെത്തി ദശലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന അഭിയാര്‍ത്ഥി ക്യാമ്പുകളിലെ ശുചിത്വ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതിനുള്ള നിര്‍ദ്ദേശങ്ങളും രീതികളുമാണ് സംഘടന സാധ്യമാക്കുന്നത്.

ലോക രാജ്യങ്ങളുടെ വിദ്വേഷത്തിലും എണ്ണകൊതിയിലും തുടര്‍ച്ചയുള്ള അധിനിവേശത്തിലും യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടവാരാണവര്‍.

അഭയാര്‍ത്ഥികള്‍. ഗ്രീസ് മെക്‌സിക്കോ തുര്‍ക്കി തുടങ്ങി ലോകക്കെ മിക്ക ഭൂഖണ്ഡങ്ങളിലും അഭയാര്‍ത്ഥി സമൂഹം ദുരിത ജീവതം നയിച്ചുനീങ്ങുകയാണ്. ഇത്തരം ക്യാമ്പുകളില്‍ ശുദ്ധജലം, ഭക്ഷണം, മരുന്ന്, ശുചിത്വം തുടങ്ങിവയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല.
പരിമിതമായ സൗകര്യങ്ങളില്‍ ഇടുങ്ങി ജീവിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെക്കുറിച്ച് ലോകം വളരെയധികം ആശങ്കാകുലരാണ്. ഇവര്‍ സമീപ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പിന്തുണ ആവശ്യമാണ്.

എല്ലാ രാജ്യങ്ങളും കൊറോണയില്‍ നിന്നും ജാഗ്രത പാലിക്കുമ്പോള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ ദുര്‍ബലരായി കഴിയുന്ന ഇത്തരം സമൂഹത്തെയും ഉള്‍പ്പെടുത്തണം. അവര്‍ക്കുവേണ്ട അവശ്യസാധനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ആരോഗ്യ മെച്ചപ്പെടുത്താനും ദുരന്തം ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് നടപടികള്‍ കൈക്കൊള്ളാനും ലോക നേതാക്കള്‍ ശ്രമിക്കണം.