വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന് ഫോര്‍ ബിസിനസ് എകണോമിക്സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍ 45 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാവും. 2021 ഓടെ 20 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാനാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 25 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാന്‍ പിന്നെയും സമയമെടുക്കും.
‘ യു.എസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തന്നെ മാന്ദ്യത്തിലാണെന്നാണ് പാനലംഗങ്ങള്‍ കരുതുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുള്ളതിനാല്‍ 2020 പകുതി വരെ ഇത് ആശങ്കാജനമായി തുടരും,’ നാഷണല്‍ അസോസിയേഷന് ഫോര്‍ ബിസിനസ് പ്രസിഡന്റ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
2020 ലെ അവസാനത്തില്‍ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നും 6 ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇന്നലെ മാത്രം 1783 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 17,000 ആയി. 468,895 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മാത്രം 1900 പേരാണ് മരിച്ചത്. അതേ സമയം 25,928 പേര്‍ക്ക് രോഗം സുഖപ്പെട്ടു.